ചങ്ങനാശ്ശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി സര്ക്കാര്‍ നല്കിയ നിര്‍ദ്ദേശമനുസരിച്ച് ചങ്ങനാശ്ശേരി അതിരൂപതയില്‍ മാര്‍ച്ച് 19 ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് ആഘോഷങ്ങള്‍ ഉണ്ടായിരിക്കുകയില്ല. പതിവുപോലെ നടത്തിവരുന്ന സമ്മേളനവും ആഘോഷപരിപാടികളും ഉണ്ടായിരിക്കുകയില്ല.
മെത്രാന്മാരെ സന്ദര്‍ശിച്ച് നാമഹേതുകതിരുനാള്‍ ആശംസിക്കാനുള്ള അവസരവും ഒഴിവാക്കിയിട്ടുണ്ട്. ഇടവകകളിലും സ്ഥാപനങ്ങളിലും ക്രമീകരിക്കാറുള്ള ഊട്ടുനേര്‍ച്ചയും ഇതര പരിപാടികളും ഒഴിവാക്കണമെന്നും അതിരൂപത കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.