സഹനങ്ങളുടെയും വേദനകളുടെയും ഇരുണ്ടകാലത്ത് ദൈവത്തിലേക്ക് തിരിയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. മനുഷ്യവംശത്തിന്റെ ആരംഭകാലം മുതല്‍ ദുരിതങ്ങളുടെ സമയത്ത് അവര്‍ ദൈവത്തിലേക്ക് കൂടുതലായി അടുത്തിരുന്നു. പ്രാര്‍ത്ഥന വഴി അവര്‍ ദൈവവുമായി അടുപ്പത്തിലായി. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ പ്ലേഗുബാധയെതുടര്‍ന്ന് വിശ്വാസികള്‍ ആശ്രയിച്ചതും പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു. മാതാവിന്റെ അത്ഭുതകരമായ സംരക്ഷണം അവര്‍ ഈ പ്ലേഗുകാലത്ത് തിരിച്ചറിഞ്ഞു.
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ ഇപ്പോഴുള്ളരൂപം കൈവരിക്കപ്പെട്ടത് ഈ പ്ലേഗുകാലത്താണ് എന്നാണ് വിശ്വാസം. നന്മ നിറഞ്ഞ മറിയമേ സ്വസ്തി എന്നത് മാതാവിനെ ഗബ്രിയേല്‍ മാലാഖ അഭിവാദനം ചെയ്തതാണല്ലോ. സ്ത്രീകളില്‍ നീ അനുഗ്രഹീത നിന്റെ ഉദരഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു എന്നത് എലിസബത്ത് മാതാവിനെ ആശംസിച്ചതുമാണല്ലോ.
ഇതിന്റെ തുടര്‍ച്ചയായ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എ്‌ന പ്രാര്‍ത്ഥന മാതാവിന്റെ സംരക്ഷണം ലഭിക്കാനായി ഈ സമയത്താണ് കൂട്ടിചേര്‍ത്തത്.
ഈ പ്രാര്‍ത്ഥന ചൊല്ലിയാണ് അന്ന് പ്ലേഗ് ബാധയില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടതും.