ഓക് ലാന്‍ഡ്: മകന്‍ മെത്രാഭിഷക്തനാകുന്നത് കാണാന്‍ അപൂര്‍വ്വമായ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഹെങ്ക് ഗിലെന്‍. അതിലെന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാല്‍ പറയാം, ഹെങ്ക് ഗിലെന്‍ ഡീക്കനാണ്. പെര്‍മനന്റ് ഡീക്കന്‍.
ന്യൂസിലാന്റില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു മെത്രാഭിഷേകം. ഓക്ക്‌ലാന്‍ഡിലെ സഹായമെത്രാനായിട്ടാണ് 48 കാരനായ മൈക്കല്‍ ഗിലെന്‍ മെത്രാഭിഷിക്തനായിരിക്കുന്നത്.
സെന്റ് പാട്രിക് കത്തീഡ്രലിലായിരുന്നു ചടങ്ങുകള്‍. ആറുമക്കളില്‍ മൂത്ത ആളാണ് ബിഷപ് മൈക്കല്‍.