ലൂര്‍ദ്ദ്: ആഗോള പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദ് ചരിത്രത്തില്‍ ആദ്യമായി അടച്ചിട്ടു. ഫ്രാന്‍സില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ് അടച്ചിട്ടിരിക്കുന്നത്. ഫ്രഞ്ച് പ്രൈം മിനിസ്ട്രര്‍ ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യമെങ്ങും പൊതു കുര്‍ബാന നിരോധിച്ചിട്ടുണ്ട്.
ഈ അവസരത്തില്‍ അമലോത്ഭവമാതാവിനോടുള്ള നൊവേനയ്ക്ക് ലൂര്‍ദ്ദില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. 17 ന് ആരംഭിച്ച നൊവേന 25 ന് അവസാനിക്കും. കൊറോണ വൈറസ് ബാധിതരെ സമര്‍പ്പിച്ചുകൊണ്ടാണ് നൊവേന പ്രാര്ത്ഥന. ഫ്രഞ്ച് ഗവണ്‍മെന്റ് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥത്താല്‍ ഏഴായിരത്തോളം അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ കത്തോലിക്കാസഭ എഴുപത് അത്ഭുതങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമുണ്ട്.