ബ്രെയ്ന്‍ ട്യൂമറിന്റെ വേദനകള്‍ വൈദികരുടെ ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്കു വേണ്ടി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന വൈദികനാണ് ഫാ. ജോണ്‍ ഹോളോവൈല്‍. നാല്പതു വയസുള്ള ഇദ്ദേഹം ഇന്ത്യാനപോളീസ് രൂപതയിലെ വൈദികനാണ്.
താന്‍ ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനാണെന്ന വിവരം അറിയിച്ചുകൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പ് ഇങ്ങനെയാണ്. 2018 ല്‍ ഞാന്‍ ദൈവത്തോട് ഒരു കാര്യംഅപേക്ഷിച്ചു, ദൈവേഷ്ടമെങ്കില്‍ അവിടുന്ന് വഹിച്ച കുരിശിന്റെ ഒരു ഭാഗം വഹിക്കാന്‍ എനിക്ക് അവസരം തരണമേയെന്ന് വൈദികരാല്‍ ദുരുപയോഗം ചെയ്യപ്പെട്ടവര്‍ക്കുവേണ്ടി ഞാനത് വഹിച്ചുകൊള്ളാമെന്ന്. ഞാന്‍ ഇതിനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു.
മാര്‍ച്ച് 13 ന് അദ്ദേഹത്തിന്റെ ബ്രെയിന്‍ സര്‍ജറി നടന്നു. റേഡിയേഷനും കീമോത്തെറാപ്പിയും ഇനി നടക്കാനിരിക്കുന്നു. ഈ നോമ്പുകാലത്ത് നമുക്ക് അനുകരിക്കാവുന്ന മാതൃകയാണ് ഫാ. ജോണ്‍ ഹോളോവൈല്‍. കാരണം നമ്മള്‍ സഹിക്കുന്ന സഹനങ്ങള്‍ ചെറുതോ വലുതോ എന്തുമാകട്ടെ അവയെ ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ത്തുവച്ച് സമര്‍പ്പിക്കുക.