മലയാറ്റൂര്‍: കോവീഡ് 19 അഥവാ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മലയാറ്റൂര്‍ തീര്‍ത്ഥാടനം താല്ക്കാലികമായി നിര്‍ത്തിവച്ചതായി വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തീര്‍ത്ഥാടനം ഉണ്ടായിരിക്കുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് കേരള സഭ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ രൂപതകള്‍ക്കായി നല്കിയിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി തിരുക്കര്‍മ്മങ്ങളില്‍ കുറയ്ക്കണമെന്നതാണ് അതില്‍ പ്രധാനം. വിശുദ്ധവാര തിരുക്കര്‍മ്മങ്ങളെയും കൊറോണ വ്യാപനം ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ വിശ്വാസികള്‍.