Thursday, December 5, 2024
spot_img
More

    വാഷിംങ്ടണ്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സൈറസ് ഹബീബ് ഈശോസഭാ വൈദികനാകാന്‍ പോകുന്നു

    വാഷിംങ്ടണ്‍: വാഷിംങ്ടണ്‍ സ്‌റ്റേറ്റ് ലഫ്റ്റനനന്റ് ഗവര്‍ണര്‍ സൈറസ് ഹബീബ് രാഷ്ട്രീയം ഉപേക്ഷിച്ച് ഈശോസഭാ വൈദികനാകാന്‍ പോകുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    റീ ഇലക്ഷനില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും ഇനിയുള്ള കാലം വൈദികനായി മാറുകയാണ് തന്റെ ആഗ്രഹമെന്നും രണ്ടുവര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിവേകപൂര്‍വ്വം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് ഈ തീരുമാനം അത്ഭുതമായി തോന്നിയേക്കാം എന്നും അദ്ദേഹം പറയുന്നു.

    സ്റ്റേറ്റ് റെപ്രസന്റേറ്റീവായി 2012 ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2014 ല്‍ സെനറ്ററും 2016 ല്‍ ലഫ്റ്റനനന്റ് ഗവര്‍ണറുമായി. ഈ സ്ഥാനങ്ങള്‍ വഹിക്കാന്‍ തനിക്ക് പ്രചോദനമായത് കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണെന്നും അതുവഴിയാണ് ദരിദ്രര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കുവേണ്ടി പ്രവര്‍ത്തി്ക്കാന്‍ സാധിച്ചതെന്നും സൈറസ് വ്യക്തമാക്കുന്നു.

    കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി വ്യത്യസ്തമായ ഒരു വിളി എനിക്ക് അനുഭവപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഈശോസഭയുടെ പ്രത്യേകമായ കാരിസത്തെയും കത്തില്‍ സൂചിപ്പിക്കുന്നു.

    എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സൈറസ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. എന്റെ ഈ പുതിയ വഴിയില്‍ തീര്‍ച്ചയായും നിങ്ങളുമുണ്ടാവും. അദ്ദേഹം പറയുന്നു. മൂന്നുതവണ കാന്‍സറിനെ അതിജീവിച്ച വ്യക്തികൂടിയാണ് സൈറസ് ഹബീബ്. ഒരു കണ്ണിന് കാഴ്ചശക്തിയുമില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!