Friday, November 8, 2024
spot_img
More

    വധൂവരന്മാരുള്‍പ്പടെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ച് പേര്‍ക്ക് മാത്രം അനുവാദം’

    ഇംഗ്ലണ്ട്: വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വധൂവരന്മാരുള്‍പ്പടെ അഞ്ചു പേര്‍ക്ക് മാത്രമേ പള്ളിയില്‍പ്രവേശിക്കാന്‍ അനുവാദമുള്ളൂഎന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് സഭാധികാരികള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

    ചടങ്ങുകള്‍ക്ക് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഓര്‍ഗനിസ്റ്റ്, സൗണ്ട് സിസ്റ്റം ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവര്‍ക്കും പ്രവേശനമുണ്ടാവില്ല. മാമ്മോദീസാ ചടങ്ങുകള്‍ക്കും ഈ നിയമം ബാധകമാണ്. ചര്‍ച്ച ഓഫ് ഇംഗ്ലണ്ടിന്റെ കീഴിലുള്ള ദേവാലയങ്ങളിലൊന്നിലും തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നില്ല.

    എന്നാല്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ തുറന്നുകൊടുത്തിട്ടുമുണ്ട്. സാമൂഹ്യമായ അകലം പാലിച്ച് ഇടപെടുവാന്‍ വിശ്വാസികള്‍ക്ക് സഭ നിര്‍ദ്ദേശം നല്കിയിട്ടുമുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!