Wednesday, November 13, 2024
spot_img
More

    കൊറോണ; രാജ്യങ്ങളുടെ പതാകകളില്‍ പൊതിഞ്ഞ് ബ്രസിലീലെ ക്രിസ്തു രാജസ്വരൂപം

    റിയോഡി ജനേറോ: ലോകരാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ ആ രാജ്യങ്ങളുടെ പതാകകള്‍ വഹിച്ച് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമര്‍ രൂപം. മാര്‍ച്ച് 18 ന് രാത്രിയിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ വഹിച്ച് കൊറോണ വ്യാപനരാജ്യങ്ങള്‍ക്ക് പ്രതീക്ഷയുടെ സന്ദേശം നല്കി ക്രിസ്തുരാജസ്വരൂപം തല ഉയര്‍ത്തി നിന്നത്.

    125 അടി ഉയരമുള്ള ഈ ക്രിസ്തുരൂപം സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും 2 മില്യന്‍ ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ചൊവാഴ്ച മുതല്‍ ഇവിടേയ്ക്കുള്ള പ്രവേശനം കോവീഡ് 19 ന്റെ സാഹചര്യത്തില്‍ നിരോധിച്ചിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!