റൊസാരിയോ: ലോകത്ത് ഭീതി വിതച്ചുകൊണ്ട് കൊറോണ തേരോട്ടം നടത്തുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കുമായി അര്‍ജന്റീനിയന്‍ ഭരണകൂടം കത്തോലിക്കാ വൈദികരുടെ സഹായം തേടുന്നു. അര്‍ജന്റീനയിലെ തെരുവുകളിലും മറ്റുമായി കഴിയുന്ന 4,500 ഓളം ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വേണ്ടിയാണ് ഗവണ്‍മെന്റ് വൈദികരുടെ സഹായം തേടിയിരിക്കുന്നത്.
ബിഷപ് ഗുസ്താവോ കരാറ ഉള്‍പ്പടെ ഏഴു വൈദികരാണ് ഈ സംഘത്തിലുള്ളത്. ഇവര്‍ അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ജനങ്ങളോട് വീടുകളില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഭവനത്തിലായിരുന്നു കൂടിക്കാഴ്ച. അറുപതുകാരനായ അദ്ദേഹം സ്വയം ഐസൊലേറ്റഡായി കഴിയുകയാണ്.. ബ്യൂണസ് അയേഴ്‌സിലെ ഏഴുശതമാനം ആളുകളും തെരുവുകളിലും സമാനമായ ചുറ്റുപാടുകളിലുമായി ജീവിക്കുന്നവരാണ്.