Sunday, November 10, 2024
spot_img
More

    മാര്‍ച്ച് 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്വക് യറില്‍ നടത്തിയ പ്രാര്‍ത്ഥനയുടെ സമയത്ത് മാതാവ് പ്രത്യക്ഷപ്പെട്ടോ? ചിത്രങ്ങള്‍ വൈറലാകുന്നു

    വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍്പാപ്പ സെന്റ് പീറ്റേഴ്‌സ് സ്വക് യറില്‍ നടത്തിയ പ്രാര്‍ത്ഥനയിലും ആരാധനയിലും ലോകമെങ്ങമുള്ള കത്തോലിക്കാവിശ്വാസികളില്‍ ഭൂരിഭാഗവും ഒരേ മനസ്സോടെ പങ്കെടുത്തിരുന്നു. വിവിധ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയുമാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. ലോകമെങ്ങും കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ലോകത്തിന് വേണ്ടിയായിരുന്നു പാപ്പ അന്ന് പ്രാര്‍ത്ഥിച്ചത്.

    ആ പ്രാര്‍ത്ഥനയുടെ സമയത്ത് ആകാശത്ത് മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായ ചിത്രങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ് സ് ക്വയറിന്റെ വലതുവശത്ത് മേഘപാളിയില്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതായിട്ടാണ് ചിത്രങ്ങള്‍ വെളിവാക്കുന്നത്.

    ഇറ്റലിയില്‍ പലരും ആകാശത്ത് ഈ ദൃശ്യം കണ്ടുവെന്നും ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലുള്ളവര്‍ ടിവി യില്‍ ഈ രംഗം കണ്ടുവെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു. ഈ ചിത്രത്തിന്റെ ശാസ്ത്രീയത വെളിവാക്കപ്പെട്ടിട്ടില്ലെങ്കിലും വത്തിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ രംഗം നല്കുന്ന ആശ്വാസം വളരെ വലുതാണ്.

    മക്കളേ ഞാന്‍ നിങ്ങളുടെ അരികിലുണ്ട്,ന ിങ്ങളോടുകൂടെയുണ്ട് എന്ന് ഈ ചിത്രത്തിലൂടെ മാതാവ് പറയുന്നതായിട്ടാണ് പല മരി.യഭക്തരും ഇതേക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്തായാലും മാതാവിന്റെ മാധ്യസ്ഥശക്തിയില്‍നമുക്ക് കൂടുതലായി അടിയുറച്ച് വിശ്വസിക്കാം.

    അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ, ലോകത്തെ കാത്തുരക്ഷിക്കണേ, കൊറോണയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!