തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണം നടത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ ശുശ്രൂഷികളുള്‍പ്പടെയുള്ളവരുടെ എണ്ണം അഞ്ചില്‍ കൂടുതലാകാന്‍ പാടില്ല. ഓശാന ഞായറാഴ്ച കുരുത്തോല ആശീര്‍വാദമോ ആമുഖ സുവിശേഷമോ പ്രദക്ഷിണമോ ഉണ്ടായിരിക്കുകയില്ല പെസഹാവ്യാഴാഴ്ച കാലുകഴുകല്‍ ശുശ്രൂഷയും ഉണ്ടായിരിക്കുകയില്ല ദു:ഖവെള്ളിയാഴ്ച കുരിശിന്‌റെ വഴിയും നടത്തരുത്.
വിശുദ്ധ കുരിശിന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 14 നോ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 15 നോ കുരിശിന്റെ വഴി നടത്താവുന്നതാണ്.
എന്നാല്‍ ദു:ഖവെള്ളിയാഴ്ച കുടുംബങ്ങളില്‍ കുരിശിന്റെ വഴി നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.