ജെറുസലേം: ഇതുവരെ അനുഭവിക്കാത്ത രീതിയിലുളള സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നതുകൊണ്ട് പുതിയ രീതിയിലുള്ള ആചാരപരിപാടികള്‍ക്ക് നിര്‍ബന്ധിതരാകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റില്‍ നിന്നു ജെറുസലേമിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഓശാന ഞായറാഴ്ച ഒലിവില ശാഖയുമായുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുകയില്ല. ആശീര്‍വദിച്ച ഒലിവ് ശാഖയും ആശീര്‍വദിച്ച ജലവും മുന്‍കൂട്ടി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പെസഹാ ശനിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാവില്ല. മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്ത പ്രോഗ്രാമുകളുടെ സ്ട്രീമിംങ് പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
അനുരഞ്ജന കൂദാശയ്ക്ക് അപ്പോസ്തലിക പെനിറ്റന്‍ഷ്യറിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൊതുപാപവിമോചനം നല്കാനുള്ള കാനോനിക നിയമങ്ങളും അനുസരിക്കാനാണ് നിര്‍ദ്ദേശം.