എക്‌സിറ്റര്‍: മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന മരിയന്‍ ത്രൈമാസികയുടെ പുതിയ ലക്കം പുറത്തിറങ്ങി. ഏപ്രില്‍- ജൂണ്‍ ലക്കമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വിശുദ്ധവാര ചിന്തകളും തിരുഹൃദയത്തിരുനാളും വണക്കമാസവും കേന്ദ്രീകരിച്ചുള്ള വിഷയങ്ങളാണ് ഇത്തവണത്തെ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ വച്ചുകൊണ്ട് പരിശുദ്ധ അമ്മയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന ഈടുറ്റ ലേഖനവും മറിയത്തെ സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അപഗ്രഥിക്കുന്ന ലേഖനവും ഈ ലക്കത്തിന്റെ ഹൈലൈറ്റുകളാണ്. പരിശുദ്ധ മറിയത്തിന്റെ വ്യക്തിത്വത്തെ അനാവരണം ചെയ്ത് എഴുതിയിരിക്കുന്ന ലേഖനത്തിന്റെ കര്‍ത്താവ് ബൈബിള്‍ പണ്ഡിതനായ റവ. ഡോ ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലാണ്. മറിയത്തെക്കുറിച്ചുള്ള സ്ത്രീപക്ഷ ലേഖനം എഴുതിയിരിക്കുന്നത് ഡോ. സിസ്റ്റര്‍ തെരേസ് ആലഞ്ചേരിയാണ്.
പെസഹാവ്യാഴത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ലേഖനത്തിന്റെ കര്‍ത്താവ് ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ആണ്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ സുവിശേഷവല്ക്കരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്മായ മുന്നേറ്റമായ മരിയന്‍ മിനിസ്്ട്രിയുടെ ആഭിമുഖ്യത്തിലാണ മരിയന്‍ ത്രൈമാസികപുറത്തിറങ്ങുന്നത്. മരിയഭക്തിയുടെ പ്രചാരകരാകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മരിയന്‍ വിഭവങ്ങള്‍ക്ക് മാത്രമായി ഇങ്ങനെയൊരു പ്രസിദ്ധീകരണം മലയാളത്തില്‍ ഇല്ല.
പ്രിന്റ്, ഈമാഗസിന്‍, ഓണ്‍ലൈന്‍ എന്നിങ്ങനെ മൂന്നുതരത്തില്‍ പുറത്തിറങ്ങുന്ന മരിയന്‍ ത്രൈമാസിക കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പ്രിന്റ് ചെയ്യുന്നില്ല.
ഫാ.ടോമി എടാട്ട് ചീഫ് എഡിറ്ററും ബ്ര. തോമസ് സാജ് മാനേജിംങ് ഡയറക്ടറുമായ മരിയന്‍ ത്രൈമാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് വിനായക് നിര്‍മ്മലാണ്.
മരിയന്‍ ത്രൈമാസിക മരിയന്‍പത്രം ഡോട്ട് കോമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്നതാണ്.