Wednesday, November 13, 2024
spot_img
More

    കുരിശു ചുമക്കുന്ന ക്രിസ്തുരൂപവുമായി കാരക്കാസില്‍ പെസഹാ ബുധനാഴ്ച പ്രദക്ഷിണം

    കാരക്കാസ്: കാരക്കാസിലെ തെരുവീഥികളിലൂടെ കുരിശു ചുമക്കുന്ന ക്രിസ്തുരൂപവുമായിട്ടുള്ള പ്രദക്ഷിണം പെസഹാ ബുധനാഴ്ച നടക്കും. രാജ്യത്ത് പ്ലേഗ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ അത്ഭുതരൂപത്തിന്റെ പ്രദക്ഷിണം നടന്നതായും അങ്ങനെ രോഗസൗഖ്യം ഉണ്ടായതുമായ ഒരു ചരിത്രമുണ്ട്. 1696 ല്‍ ആയിരുന്നു ഇത്.

    തടിയില്‍ കൊത്തിയെടുത്ത ഈ രൂപത്തില്‍ പര്‍പ്പിള്‍ കളറിലുള്ള മേലങ്കിയുമായി കുരിശുചുമക്കുന്ന ക്രിസ്തുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ രാജ്യത്ത് വന്നപ്പോള്‍ അദ്ദേഹം സഞ്ചരിച്ച പോപ്പ് മൊബൈലിലാണ് ഇത്തവണ ക്രിസ്തുരൂപം വഹിക്കപ്പെടുന്നത്. സെന്റ് പോള്‍ ദ ഹെര്‍മ്മിറ്റ് ദേവാലയത്തിലാണ് ഈ രൂപം സൂക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെന്റ് തെരേസ ബസിലിക്കയിലാണ് ഉള്ളത്.

    കൊറോണയുടെ പീഡകളില്‍ അമര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് ഈ അത്ഭുത ക്രിസ്തുരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വലിയൊരു ആശ്വാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!