അവിശ്വസനീയമെന്നാണ് ആ ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്. കാരണം ഒരു ദേവാലയത്തിന്റെ മുകളില്‍ നിന്ന് ദിവ്യകാരുണ്യാശീര്‍വാദം നല്കുന്ന വൈദികനെയാണ് ചിത്രത്തില്‍ എല്ലാവരും കണ്ടത്. പാരീസിലെ സെന്റ് ഫ്രാന്‍സ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തിലെ ഫാ. ബ്രൂണോ ലെഫെവര്‍ ആണ് ഈ ചിത്രത്തിലുളളത്.
കൊറോണ വൈറസ് ഭീതിപ്പെടുത്തുന്ന രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് പാരീസ് നഗരത്തെ ഫാ. ബ്രൂണോ ഇപ്രകാരം ആശീര്‍വദിച്ചത്.