Thursday, November 21, 2024
spot_img
More

    നോട്രഡാം കത്തീഡ്രലില്‍ ദു:ഖവെള്ളിയാഴ്ച ഈശോയുടെ മുള്‍മുടിയുടെ വണക്കം

    പാരീസ്: പ്രശസ്തമായ നോട്ടഡ്രാം കത്തീഡ്രലില്‍ ഈശോയുടെ മുള്‍മുടിയുടെ വണക്കം ദു:ഖവെള്ളിയാഴ്ച നടക്കും. തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്കായി ബ്രോഡ് കാസ്റ്റ് ചെയ്യും. ഏപ്രില്‍ ഒമ്പതിന് പ്രാദേശികസമയം രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ് 12.30 വരെ യായിരിക്കും വണക്കം.

    ആര്‍ച്ച് ബിഷപ് ഓപെറ്റിറ്റ് ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ധ്യാനം നയിക്കും. ആക്‌സിലറി മെത്രാന്‍ ബിഷപ് ഡെനിസ് സഹകാര്‍മ്മികനായിരിക്കും. ഫ്രഞ്ച് താരങ്ങളായ ഫിലിപ്പിയും ജൂഡിതും വായനകള്‍ നടത്തും. വയലിനിസ്റ്റ് റിനൗഡ് മ്യൂസിക്കിന് നേതൃത്വം നല്കും.

    തിരുശേഷിപ്പുമായി നഗരപ്രദക്ഷിണം നേരത്തെ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അസാധ്യമായി മാറിയിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ് അറിയിച്ചു. പെസഹാവ്യാഴാഴ്ച നഗരത്തിന് ദിവ്യകാരുണ്യആശീര്‍വാദവും നല്കും.

    ഒരു വര്‍ഷം മുമ്പാണ് നോട്രഡാം കത്തീഡ്രല്‍ അഗ്നിബാധയില്‍ നശിച്ചത്. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്കളിലും മുള്‍മുടിയുടെ വണക്കം കത്തീഡ്രലില്‍ നടത്താറുണ്ടായിരുന്നു. അഗ്നിബാധയെതുടര്‍ന്ന് ദേവാലയം അടച്ചതിന് ശേഷം പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് വണക്കം മാറ്റിയിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!