Thursday, November 21, 2024
spot_img
More

    ക്രൈസ്തവരായ നാം എങ്ങനെയാണ് മരിക്കേണ്ടത്? ക്രിസ്തുവിന്റെ മരണം നല്കുന്ന ചിന്തകള്‍

    മരണം മാത്രമാണ് എല്ലാവരുടെയും ഏക സമ്പാദ്യം. നമ്മള്‍ ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ടവരാണ് എന്നതാണ് ജീവിതത്തെ സംബന്ധിച്ചു ഉറപ്പുള്ള ഒരേയൊരു കാര്യം. ഒരാളെ മാത്രമായി മരണം ഒഴിവാക്കുന്നില്ല. ഒരാളെ മാത്രമായി മരണം പിടികൂടുന്നുമില്ല.

    ഈ സാഹചര്യത്തില്‍ ക്രിസ്തുവിന്റെ മരണം നമുക്ക് വളരെയധികം പ്രചോദനം നല്കുന്നുണ്ട്. ഒരാള്‍ എങ്ങനെ മരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ചിന്തയും കാഴ്ചപ്പാടും ക്രിസ്തുവിന്റെ മരണം അവതരിപ്പിക്കുന്നു.

    പിതാവേ ഇവരോട് ക്ഷമിക്കണമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല എന്ന വാചകം നോക്കൂ. തന്നോട് ദ്രോഹം ചെയ്തവരോടു പോലും ക്ഷമിക്കാന്‍ ക്രിസ്തു സന്നദ്ധനായി. മാത്രവുമല്ല അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

    മരണ സമയത്ത്് നാം മറ്റുള്ളവരോട് ക്ഷമിക്കാന്‍ തയ്യാറാകണം. ദ്രോഹിച്ചവരെയും പീഡിപ്പിച്ചവരെയും നമ്മെ ശത്രുക്കളായി കാണുകയും ചെയ്യുന്ന എല്ലാവരോടും ക്ഷമിക്കാന്‍ സാധിക്കണം. അവരുടെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും.

    എല്ലാം പൂര്‍ത്തിയായി എന്നായിരുന്നു ക്രിസ്തുവിന്റെ അവസാന വാക്ക്. ജീവിതത്തെക്കുറിച്ചുള്ള സംതൃപ്തി നമുക്കുണ്ടായിരിക്കണം. നഷ്ടബോധമുണ്ടാകരുത്. മരണസമയത്ത് ജീവിതത്തെക്കുറിച്ച് നഷ്ടബോധമുണ്ടാകാതിരിക്കണമെങ്കില്‍ നാം അനുവദിച്ചുകിട്ടിയിരിക്കുന്ന സമയത്ത് അനുയോജ്യമായ രീതിയില്‍ ജീവിക്കേണ്ടിയിരിക്കുന്നു.

    ചെയ്യേണ്ട കടമകള്‍ ചെയ്യേണ്ടതുപോലെ ചെയ്യുക. മറ്റുള്ളവരെ സഹായിക്കുക..സ്‌നേഹിക്കുക.സേവിക്കുക.

    എങ്ങനെ ജീവിക്കണമെന്നും മരിക്കണമെന്നുമുള്ളതിന്റെ ഉദാത്ത തെളിവാണ് ക്രിസ്തുവിന്റെ ജീവിതം. ആ ജീവിതം മാതൃകയാക്കി നമുക്ക് ജീവിക്കാം. മരിക്കുകയും ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!