Saturday, April 26, 2025
spot_img
More

    ദൈവകരുണയുടെ നവനാള്‍ :രണ്ടാം ദിനം; കോവിഡ് രോഗബാധിതര്‍ക്കു വേണ്ടി

    ഏറ്റവും കരുണയുള്ള ഈശോയേ എല്ലാ നന്മകളുടെയും ഉറവിടമേ, അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവൃത്തികള്‍ ചെയ്യാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം കരുണയുടെ പിതാവിനെ പുകഴ്ത്താനും ഇടവരട്ടെ.

    നിത്യനായ പിതാവേ, കരുണാര്‍ദ്രമായ അങ്ങയുടെ കണ്ണുകള്‍ അങ്ങയുടെ മുന്തിരിത്തോപ്പിലെ തെരഞ്ഞെടുക്കപ്പെട്ട വേലക്കാരായ സന്യസ്തരുടെയും വൈദികരുടെയും നേര്‍ക്ക് തിരിക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങള്‍ കൊണ്ട് അവരെ ആഭരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്റെ തിരുഹൃദയത്തോടുള്ള സ്‌നേഹത്താല്‍ മുദ്രയിടപ്പെട്ടിരിക്കുന്ന അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ളവരെയും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപുകഴ്ത്തുന്നതിനും ഇടയാകട്ടെ. ആമ്മേന്‍

    1 സ്വര്‍ഗ്ഗ. 1 നന്മ.. 1 ത്രീത്വ
    കരുണയുടെ ജപമാല
    ദൈവകാരുണ്യത്തിന്റെ ലുത്തീനിയ

     

    കര്‍ത്താവേ അനുഗ്രഹിക്കണമേ
    മിശിഹായേ അനുഗ്രഹിക്കണമേ
    മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
    മിശാഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

    സ്വര്‍ഗ്ഗസ്ഥാനായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
    പുത്രനായ ദൈവമേ
    പരിശുദ്ധാത്മാവായ ദൈവമേ
    ഏകദൈവമായ പരിശുദ്ധ ത്രീത്വമേ

    സ്രഷ്്ടാവിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ,

    ഞങ്ങ്ള്‍ അങ്ങയില്‍ ശരണപ്പെടുന്നു

    പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്‌നേഹമായ ദൈവകാരുണ്യമേ

    പരിശുദ്ധത്രീത്വത്തിന്റെ അഗ്രാഹ്യരഹസ്യമായ ദൈവകാരുണ്യമേ

    അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ
    അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ
    അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ
    ഇല്ലായ്മയില്‍ നിന്ന് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ
    പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നുനില്ക്കുന്ന ദൈവകാരുണ്യമേ
    ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ
    അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ
    പാപത്തിന്റെ ദുരിതത്തില്‍ നിന്ന് ഞങ്ങളെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ
    ,സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ
    യേശുവിന്റെ മുറിവുകളില്‍ നിന്ന് ഒഴുകുന്ന ദൈവകാരുണ്യമേ
    യേശുവിന്റെ പരിശുദ്ധഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ
    കരുണയുടെ മാതാവായ കന്യാമറിയത്തെ ഞങ്ങള്‍ക്ക് തന്ന ദൈവകാരുണ്യമേ
    ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലവില്‍ പ്രകാശിതമായിരിക്കുന്ന ദൈവകാരുണ്യമേ
    സാര്‍വത്രികസഭയുടെ സ്ഥാപനത്തില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ
    പരിശുദ്ധ കൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ
    മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി നല്കിയ ജ്ഞാനസ്‌നാനത്തിന്റെയും കുമ്പസാരത്തിന്റെയും കൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ
    വിശുദ്ധ കുര്‍ബാനയിലും പൗരോഹിത്യത്തിലും പ്രധാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ
    ക്രിസ്തീയവിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ
    നീതിമാന്മാരുടെ വിശുദ്ധീകരണത്തിന് പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ
    വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ
    രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ
    വേദനിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ
    നിരാശയില്‍ വേദനിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ
    എല്ലാവരെയും എപ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ
    പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ
    മരിക്കുന്നവരുടെ ആശ്വാസമാകുന്ന ദൈവകാരുണ്യമേ
    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായ ദൈവകാരുണ്യമേ
    അനുഗ്രഹീതരുടെ സ്വര്‍ഗ്ഗീയ ആനന്ദമായ ദൈവകാരുണ്യമേ
    എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ
    അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ

    കുരിശില്‍ മരിച്ച് ഞങ്ങളുടെ മേല്‍ വലിയ കരുണകാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ, കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ
    എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍്ക്കുവേണ്ടി കരുണാപൂര്‍വ്വം സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
    കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ
    അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ

    കര്‍ത്താവേ കനിയണമേ
    മിശിഹായേ കനിയണമേ
    കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ
    കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു
    കര്‍ത്താവിന്റെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തും

    നമുക്ക് പ്രാര്‍ത്ഥിക്കാം

    ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെ മേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ് തന്നെയായ കാരുണ്യത്തിന് വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അ്ങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്ക് കാരുണ്യം പകര്‍ന്നുതരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!