Wednesday, February 19, 2025
spot_img
More

    മൊസംബിക്കില്‍ ജിഹാദി തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നു

    മൊസംബിക്ക്: ക്രൈസ്തവഭൂരിപക്ഷ രാജ്യമായ മൊസംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും അവരെ കൊന്നൊടുക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറു കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയും ചെയ്തിരിക്കുന്നതായി വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായിട്ടാണ് അക്രമം കൂടുതലായി വര്‍ദ്ധിച്ചിരിക്കുന്നത്.

    വീടുകളും ഫാമുകളും വിട്ട് ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ട്. വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം കഴിഞ്ഞആഴ്ചകളില്‍ തീവ്രവാദികള്‍ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും ബാങ്കുകള്‍ കൊള്ളയടിക്കുകയും ചെയ്തു. റോഡുകള്‍ ഉപരോധിച്ച് അവരുടെ കറുപ്പും വെളുപ്പും പതാകകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

    ഇസ്ലാമിക നിയമം എല്ലാവരെയും പഠിപ്പിക്കുമെന്നാണ് ഇവരുടെ ശാഠ്യം. അടുത്തയിടെ പുറത്തിറക്കിയ വീഡിയോയില്‍ മുഖം പോലും മറയ്ക്കാതെ പ്രത്യക്ഷപ്പെട്ട ജിഹാദികള്‍ വ്യക്തമാക്കുന്നു. അവിശ്വാസികളില്‍ നിന്ന് ഗവണ്‍മെന്റിനെ മോചിപ്പിക്കണം. അതാണ് തങ്ങളുടെ ലക്ഷ്യം. അവര്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!