പാലാ: പാലാ മുന്‍സിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂൂഹ അടുക്കള പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു.
രൂപത നേരത്തെ സമൂഹഅടുക്കളയ്ക്ക് സഹായം നല്കിയിരുന്നു. കൂടാതെ എല്ലാ സമൂഹ അടുക്കളയ്ക്കും കഴിയുന്നത്ര സഹായം ചെയ്യണമെന്ന് അദ്ദേഹം വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കിയ കാര്യവും പങ്കുവച്ചു. സമൂഹ അടുക്കളയിലെ പാചകക്കാരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.