ദൈവത്തിന്റെ കരുണയ്ക്ക് അതിരുകളില്ല. ഓരോ വ്യക്തിയും ജീവിക്കുന്നത് ദൈവത്തിന്റെ കരുണയുടെ തണലില്‍ കീഴിലാണ്. എന്നിട്ടും എത്രപേര്‍ ഈ കരുണ തിരിച്ചറിയുന്നുണ്ട്.. ദൈവത്തിന്റെ കരുണ എന്തിലും ഏതിലും കാണാന്‍ കഴിയുന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ്. ആത്മാവിന്റെ വെളിച്ചം ഉള്ളവര്‍ക്ക് മാത്രവും.
ദൈവത്തിന്റെ ഈ കരുണയെ തിരിച്ചറിഞ്ഞ ഒരാള്‍ എഴുതിയ ഗാനമാണ് ഇത്. കരുണയല്ലേ ദൈവം എന്ന് തുടങ്ങുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് ഇതിനകം നിരവധി ഭക്തിഗാനരചനയിലൂടെയും സംഗീതത്തിലൂടെയും പ്രശസ്തനായ ബ്ര. എസ് തോമസാണ്.
ദൈവത്തിന്റെ കരുണ നമുക്ക് എപ്പോഴും ആവശ്യമാണ്. എന്നാല്‍ മുമ്പ് എന്നത്തെക്കാളും ദൈവകരുണ ഇപ്പോള്‍ ആവശ്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊറോണയെന്ന മഹാമാരി നമ്മുടെ ജീവിതങ്ങളെ പിടിമുറുക്കിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ നമുക്ക് ദൈവകരുണയെ ഈ ഗാനത്തിന്റെ വരികളോട് ചേര്‍ന്ന് പാടിപ്പുകഴ്ത്താം.