മറിയമെന്ന തിരുനാമ നമ്മുടെ ഹൃദയത്തിന്റെ അധരത്തില്‍ നിക്ഷേപിക്കുക. അതു നമുക്കെപ്പോഴും ആശ്വാസമരുളും. മറിയത്തിന്റെ നേരെയുളള സ്‌നേഹം ദുര്‍വികാരാഗ്നിയെ കെടുത്തിക്കളയുകയും സല്‍ഗുണ സമ്പത്തിന്റെ ആനന്ദവും പ്രശാന്തതയും നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.
മറിയത്തിന്റെ സ്‌നേഹം ലോകത്തെ വെറുക്കാനും ദൈവത്തിന് വിനീതശുശ്രൂഷ ചെയ്യാനും നമ്മെ പഠിപ്പിക്കുന്നു. മറിയത്തിന്റെ സ്‌നേഹം ദുര്‍മാര്‍ഗ്ഗത്തില്‍ നിന്നു നമ്മെ കാത്തുരക്ഷിച്ചു സുകൃത്യാഭ്യാസത്തിന് പ്രചോദനവും നേതൃത്വവും നല്കുന്നു.( മരിയാനുകരണത്തില്‍ നിന്ന്)