റോം: കൊറോണ വൈറസിന്റെ വ്യാപന പശ്ചാത്തലത്തില്‍ ഇറ്റലിയെ പരിശുദ്ധമാതാവിന്റെ സംരക്ഷണത്തിന് മെയ് 1 ന് സമര്‍പ്പിക്കും. വിശ്വാസികളില്‍ നിന്ന് നൂറുകണക്കിന് കത്തുകള്‍ ലഭിച്ച സാഹചര്യത്തിലാണ് മെത്രാന്‍ സമിതി ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഇന്നലെ വീഡിയോ സന്ദേശത്തിലാണ് ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബൈസെറ്റി ഇക്കാര്യം അറിയിച്ചത്. കത്തുകളിലെല്ലാം ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു. നമ്മുടെ രാജ്യത്തെ എന്തുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൂടാ? ഈ പകര്‍ച്ചവ്യാധി വ്യാപകമാകുമ്പോള്‍, ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ നമ്മുടെ രാജ്യത്തെ മുഴുവന്‍ എന്തുകൊണ്ട് മാതാവിന് സമര്‍പ്പിച്ചുകൂടാ?
കത്തുകളിലെല്ലാം മാതാവിന്റെ സംരക്ഷണത്തിലുള്ളവിശ്വാസവും അമ്മയോടുള്ള ഭക്തിയും നിറഞ്ഞുനിന്നിരുന്നതായും അദ്ദേഹം അറിയിച്ചു.
സാന്താ മരിയ ദെല്‍ ഫോണ്ടെ ബസിലിക്കയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ബെര്‍ഗോമ പ്രവിശ്യയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ രൂക്ഷമായിരുന്നത് ഇവിടെയായിരുന്നു. 24000 പേര്‍ ഇവിടെ മരിച്ചതായിട്ടാണ് ഏകദേശ കണക്ക്.
മെയ് മാസം മാതാവിന്റെ വണക്കിന് വേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ്.