ലോകമെങ്ങുമുള്ള മരിയന്‍ ഭക്തര്‍ ആകാംകഷയോടെ കാത്തിരുന്ന ചിത്രം ഫാത്തിമയുടെ റിലീസ് നീട്ടിവച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവച്ചതെന്ന് ചിത്രത്തിന്റെ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു.
ഈസ്റ്റര്‍ കാലത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം കാണാന്‍ ഓഗസ്റ്റ് 14 വരെ കാത്തിരിക്കണം.
ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട സിനിമയാണ് ഫാത്തിമ. 1917 ഒക്ടോബറിലാണ് മൂന്ന് ഇടയബാലകര്‍ക്ക് പരിശുദ്ധ മാതാവ് ദര്‍ശനം നല്കിയത്. ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നിവരാണ് ഈ കുട്ടികള്‍.