Wednesday, January 15, 2025
spot_img
More

    കോവിഡ് 19; പ്രവാസി മലയാളികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ക്രമീകരിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി


    കൊച്ചി: കോവിഡ് 19 ഭീതിപ്പെടുത്തുന്ന വിധത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് ചികിത്സാസൗകര്യങ്ങളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

    കേരളത്തില്‍ കൊണ്ടുവന്നു ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കത്തോലിക്കാസഭയിലെ സോഷ്യല്‍ സര്‍വീസ് ഏജന്‍സികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു. പ്രവാസി മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!