Monday, October 14, 2024
spot_img
More

    പകര്‍ച്ചവ്യാധികള്‍ അവസാനിക്കാനായി ഡൊമിനിക്കന്‍സഭ ഏപ്രില്‍ 29 ന് ഇന്റര്‍നാഷനല്‍ ജപമാല റാലി സംഘടിപ്പിക്കുന്നു

    ലോകമെങ്ങും കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ദുരിതങ്ങളില്‍ മുഴുകുമ്പോള്‍ ഈ ദുരിതങ്ങള്‍ക്ക് അവസാനം കുറിക്കാനായി ജപമാലയില്‍ അഭയം തേടാന്‍ ഡൊമിനിക്കന്‍ സഭ സ്വാഗതം ചെയ്യുന്നു. ഇതിനായി ഏപ്രില്‍ 29 ന് ഇന്റര്‍നാഷനല്‍ റോസറി റാലിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് സഭ.

    പ്രാദേശികസമയം രാത്രി ഒമ്പതുമണിക്കാണ് ലോകമെങ്ങും പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അല്മായര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇതില്‍ പങ്കുചേരാം. ലൈവ് സ്ട്രീമിലൂടെയും സോഷ്യല്‍മ ീഡിയായിലൂടെയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 29 തിരഞ്ഞെടുക്കാന്‍ കാരണം സിയന്നയിലെ കാതറിന്റെ തിരുനാള്‍ ദിനം അന്നായതാണ്. ഡൊമിനിക്കന്‍ ഓര്‍ഡറിലുള്ള വിശുദ്ധ വേദപാരംഗതയാണ്. ഇറ്റലിയുടെയും യൂറോപ്പിന്റെയും നേഴ്‌സുമാരുടെയും പേട്രണുമാണ്.

    പതിനേഴാം നുറ്റാണ്ടില്‍ ഇറ്റലിയില്‍ പ്ലേഗ് ബാധയുണ്ടായപ്പോള്‍ അന്ന് ഡൊമിനിക്കന്‍ സഭ ആശ്രയം കണ്ടെത്തിയത് തുടര്‍ച്ചയായ ജപമാല പ്രാര്‍ത്ഥനയിലായിരുന്നു. അതിന്റെ ആവര്‍ത്തനമായിട്ടാണ് കോവിഡ് ദുരന്തത്തെ അതിജീവിക്കാന്‍ ജപമാലയില്‍ തന്നെ ആശ്രയം കണ്ടെത്തിയിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!