തിരുവല്ല: കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി വിദ്യാര്‍ത്ഥിനി ദിവ്യപി ജോണ്‍ മരിച്ചു 21 വയസായിരുന്നു.
സന്യാസിനി പരിശീലനത്തില്‍ ആറാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ മഠത്തിലെ ചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ പങ്കെടുത്ത് പ്രഭാതഭക്ഷണവും കഴിച്ച് ദിവ്യ ക്ലാസിലെത്തിയിരുന്നുവെന്ന് മഠം അധികാരികള്‍ പറഞ്ഞു. മഠത്തിന് പിന്നിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് സന്യാസിനികള്‍ നോക്കിയപ്പോള്‍ ദിവ്യ കിണറ്റില്‍ വീണുകിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ ഉടന്‍ തന്നെ പുറത്തെടുത്തു പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചുങ്കപ്പാറ തടത്തുമല പള്ളിക്കപ്പറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകളാണ് ദിവ്യ.