Monday, January 13, 2025
spot_img
More

    അപ്പനും മകളും ധന്യ പദവിയിലേക്ക്

    വത്തിക്കാന്‍ സിറ്റി: അപ്പനും മകളും ഒരേ സമയം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഫാ. ഫ്രാന്‍സിസ്‌ക്കോ മൊണ്ടാഗട്ടും മകള്‍ മരിയ എന്ന കോണ്‍ചിറ്റയെയുമാണ് ഒരേ സമയം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദിനാള്‍ ആഞ്ചെലെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പഇവരെ ധന്യരായി പ്രഖ്യാപിച്ചത്.

    ഫാ. ഫ്രാന്‍സിസ്‌ക്കോ സമ്പന്നമായ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയായിരുന്നു. ടെക്സ്റ്റയില്‍ മാനേജരുമായിരുന്നു. 1904 ഒക്ടോബര്‍ രണ്ടിന് വിവാഹിതനായി. ഈ ദാമ്പത്യത്തില്‍ പിറന്ന മകളായിരുന്നു മരിയ. ഒരേ സമയം അപ്പന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും ഫ്രാന്‍സിസ്‌ക്കോ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു.

    മകളുടെ ആത്മീയജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമായത് പിതാവായിരുന്നു. മകളെ കൂദാശകള്‍ക്ക് ഒരുക്കിയതും പ്രാര്‍ത്ഥനാജീവിതത്തിലേക്ക് വഴിതിരിച്ചുവിട്ടതും ഇദ്ദേഹം തന്നെ. ഭാര്യയും മകളും ഒരുപോലെ രോഗിയായത് ഫ്രാന്‍സിസ്‌ക്കോയെ സംബന്ധിച്ച് വലിയൊരു സഹനമായിരുന്നു. മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക പോലും ചെയ്തിട്ടുണ്ട്. ഈ സമയമെല്ലാം അപ്പനും മകളും പ്രാര്‍ത്ഥനയില്‍ ശരണം തേടുകയാണ് ചെയ്തത്.

    ക്ഷയരോഗബാധിതയായി 22 ാം വയസിലാണ് മകള്‍ മരിയ മരിക്കുന്നത്. അതിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം 1937 ജൂണ്‍ 13 ന് ഭാര്യയും മരിച്ചു. തുടര്‍ന്ന് ഫ്രാന്‍സിസ്‌ക്കോ പൗരോഹിത്യജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. 68 ാം വയസിലായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. എട്ടുവര്‍ഷം മാത്രമേ പുരോഹിതനായി ജീവിച്ചുള്ളൂ. 1957 ഒക്‌ടോബര്‍ ഏഴിന് അദ്ദേഹം സ്വര്‍ഗ്ഗപ്രാപ്തനായി.

    കുടുംബങ്ങള്‍ക്ക് വലിയൊരു പ്രചോദനവും മാതൃകയുമാണ് ധന്യന്‍ ഫ്രാന്‍സിസ്‌ക്കോ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!