ഈശോയുടെ തിരുമുഖത്തോടുള്ള പ്രാര്‍ത്ഥനയും ഭക്തിയും വെളിപ്പെടുത്തപ്പെട്ടുകിട്ടിയത് 1800 കളുടെ മധ്യത്തോടെയാണ്. ഫ്രാന്‍സിലെ കര്‍മ്മലീത്ത സന്യാസിനിയായ സിസ്റ്റര്‍ മേരി ഓഫ് സെന്റ് പീറ്ററിന് ഈശോതന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അതുപോലെ നിരവധി വിശുദ്ധരും ഈശോയുടെ തിരുമുഖത്തോടുളള ഭക്തിയും വണക്കവും ഉളളവരായിരുന്നു. ഉദാഹരണത്തിന് കൊച്ചുത്രേസ്യപുണ്യവതി. വിഭൂതി ബുധന്‍ മുമ്പുള്ള ചൊവ്വാഴ്ചയാണ് സഭ ഈശോയുടെ തിരുമുഖത്തിന്റെ തിരുനാള്‍ ആചരിക്കുന്നത്.
തിരുമുഖം ധ്യാനിച്ച് പിതാവായ ദൈവത്തോട് ഏതെങ്കിലും കാര്യം ആവശ്യപ്പെട്ടാല്‍ അതൊരിക്കലും നിരസിക്കപ്പെടുകയില്ലെന്നാണ് ഈശോ വാഗ്ദാനം നല്കിയിരിക്കുന്നത്. പാപികളുടെ മാനസാന്തരവും ഇതുവഴി സംഭവിക്കും.
അന്തിമവിധിനാളില്‍ രക്ഷ ഉറപ്പാക്കുന്നതുവരെയുള്ള നിരവധി അനുഗ്രഹങ്ങള്‍ ഈശോ തിരുമുഖധ്യാനവും പ്രാര്‍ത്ഥനയും വഴി വാഗ്ദാനം നേര്‍ന്നിട്ടുണ്ട്. നമുക്ക് ഈശോയുടെ തിരുമുഖത്തെ മനസ്സില്‍ എപ്പോഴും ധ്യാനിച്ചുകൊണ്ടിരിക്കാം.പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം.
കോവിഡ് കാലത്ത് നമ്മുടെ മനസ്സുകളില്‍ നിന്ന് ഈശോയുടെ തിരുമുഖം ഒരിക്കലും മായാതിരിക്കട്ടെ.