Saturday, November 2, 2024
spot_img
More

    പ്രതീക്ഷിച്ചത് അമ്പതിനായിരം,പങ്കെടുത്തത് രണ്ടു ലക്ഷം മെക്‌സിക്കന്‍ താരം ആഹ്വാനം ചെയ്ത ജപമാല പ്രാര്‍ത്ഥന മരിയഭക്തരുടെ സംഗമമായി

    മെക്‌സിക്കോ സിറ്റി: കോവിഡ് ദുരന്തത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനായി ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ജപമാല കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് പ്രാര്‍ത്ഥിക്കാനായുള്ള മെക്‌സിക്കന്‍ താരം എഡുറാഡോയുടെ ആഹ്വാനത്തോട് പ്രതികരിച്ചത് രണ്ടു ലക്ഷം പേര്‍. അമ്പതിനായിരം പേരെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രണ്ടുലക്ഷം പേര്‍ പങ്കെടുത്തത് എഡുറാഡോയുടെ ആഹ്വാനത്തിന് കിട്ടിയ ക്രിയാത്മകമായ പ്രതികരണവും ഒപ്പം മരിയഭക്തിയുടെ അടയാളപ്പെടുത്തലുമായി മാറുകയായിരുന്നു.

    ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ജപമാല ക്രൂട്ടായ്മയില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് ആറിന് അദ്ദേഹം ആഹ്വാനം നടത്തിയത്. ഇറ്റലി, ജപ്പാന്‍, അര്‍ജന്റീന എന്നിങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ ജപമാലയില്‍ പങ്കെടുത്തു. കാത്തിലക് ന്യൂസ് ഏജന്‍സിയുടെ എസിഐ പ്രെന്‍സയുടെ സ്പാനീഷ് വകുപ്പ് ഫേസ്ബുക്കിലൂടെയും മറ്റും ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിയിരുന്നു.

    നടന്‍, നിര്‍മ്മാതാവ്, മോഡല്‍ , മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം എഡുറാഡോ പ്രശസ്തനാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!