തിരുവനന്തപുരം: മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ അപ്പസ്‌തോലിക് സ്‌കൂളില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ ക്ലാസ്.
ബൈബിള്‍ ക്ലാസുകള്‍, ബൈബിള്‍ ആനിമേഷന്‍ മൂവികള്‍, വ്യക്തിത്വ വികസനത്തിനും പഠനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അച്ചടക്ക പരിശീലനത്തിനുമുള്ള ക്ലാസുകള്‍ എന്നിവയാണ് ഇതിലൂടെ ലഭ്യമാകുന്നത്. പങ്കെടുക്കാന്‍ താല്പര്യമുളള കുഞ്ഞുങ്ങള്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കുന്നത് പുതിയ യൂട്യൂബ് ചാനല്‍ വഴിയാണ്.
ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും ബെല്‍ ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്നതിലൂടെ അപ് ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ ഫോണില്‍ നിന്ന് തന്നെ അറിയിപ്പായി ലഭിക്കും. ചാനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.https://www.youtube.com/c/MountCarmelApostolicSchool