ഹൂസ്റ്റണ്‍: ലോക്ക് ഡൗണിന് ശേഷം തുറന്നുകൊടുത്ത ദേവാലയം വീണ്ടും അടച്ചിട്ടു. ദേവാലയത്തിലെ മൂന്നു വൈദികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്. ഹോളി ഗോസ്റ്റ് ഇടവക ദേവാലയത്തിലെ വൈദികര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.
മെയ് രണ്ടുമുതല്ക്കാണ് ഇവിടെ ദേവാലയങ്ങള്‍ തുറന്നുകൊടുത്തതും വിശുദ്ധബലികള്‍ പുനരാരംഭിച്ചതും. 900 പേര്‍ക്ക് പങ്കെടുക്കാവുന്ന ദേവാലയത്തില്‍ 179 പേര്‍ മാത്രമേ ദിവ്യബലിക്കായി വന്നിരുന്നുള്ളൂ.