Friday, January 2, 2026
spot_img
More

    വിശുദ്ധ അന്തോനീസിനോടുള്ള അത്ഭുതപ്രാര്‍ത്ഥന

    പാദുവായിലെ വിശുദ്ധ അന്തോനീസിനെ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് ലോകം മുഴുവന്‍ വണങ്ങുന്നത്. അത്ഭുതപ്രവര്‍ത്തകനായ അന്തോനീസ് എന്നാണല്ലോ നാം വിശുദ്ധനെ വിശേഷിപ്പിക്കുന്നതും. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് വിശ്വാസികള്‍ അന്തോനീസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നുണ്ട്. വിശുദ്ധന്റെ മാധ്യസ്ഥം വഴി അനേകം അത്ഭുതങ്ങള്‍ നടക്കുന്നുമുണ്ട്. എങ്കിലും ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ അത്ഭുതങ്ങളുടെയും കാരണക്കാരന്‍ ദൈവമാണ്. ദൈവമാണ് നമുക്ക് കാര്യങ്ങള്‍ സാധിച്ചുതരുന്നത്. വിശുദ്ധര്‍ ഒരു ഉപകരണം മാത്രം. ഉന്നതനായ ഒരു വ്യക്തിയുടെ അടുക്കലെത്തി കാര്യങ്ങള്‍ സാധിച്ചുതരാന്‍ പരിചയക്കാരനുണ്ടെങ്കില്‍ എളുപ്പമാണല്ലോ.

    അതുപോലെയാണ് ഓരോ വിശുദ്ധര്‍ എന്ന് കരുതുന്നത് വിശുദ്ധരോടുള്ള മാധ്യസ്ഥശക്തിയെ ഉദാഹരിക്കാന്‍ വളരെ എളുപ്പമാണ്. ഇങ്ങനെയൈാരു വിചാരത്തോടെ നമുക്ക് വിശുദ്ധ അന്തോനീസിനോട് മാധ്യസ്ഥം യാചിക്കാം.

    അല്ലയോ പ്രിയപ്പെട്ട വിശുദ്ധ അന്തോനീസേ, ജീവിച്ചിരുന്ന കാലത്തും അങ്ങയുടെ പ്രാര്‍ത്ഥനകള്‍ വഴി ദൈവം വലിയ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ തിരുമനസ്സായല്ലോ. ഇപ്പോള്‍ മരണശേഷവും അവിടുന്ന് ഞങ്ങള്‍ക്കുവേണ്ടി ദൈവപിതാവിനോട് മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കാന്‍ സന്നദ്ധനാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ദൈവം അങ്ങേയ്ക്ക് നല്കിയിരിക്കുന്ന പ്രത്യേക മാധ്യസ്ഥശക്തിയെ എനിക്കുവേണ്ടി പ്രയോജനപ്പെടുത്തണമേ. അങ്ങയുടെ മാധ്യസ്ഥശക്തിയിലേക്ക് ഇപ്പോള്‍ ഇതാ ഞാന്‍ എനിക്ക് ആവശ്യമായിരിക്കുന്ന പ്രത്യേക നിയോഗം സമര്‍പ്പിക്കുന്നു. ഈ നിയോഗത്തിന് മേല്‍ ദൈവപിതാവിനോട് എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!