ജീവിതത്തിലെ വിജയമോ പരാജയമോ എന്തുമായിരുന്നുകൊള്ളട്ടെ എല്ലാം ദൈവത്തിന് സമര്‍പ്പിക്കുക, ദൈവം ഇടപെടുക തന്നെ ചെയ്യും. ഡാന്‍ വെനേസിയ എന്ന മുന്‍ ബേസ്‌ബോള്‍ താരത്തിന്റെ വാക്കുകളാണ് ഇത്. കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവമാണ് അദ്ദേഹത്തിന് പറയാനുള്ളത്.
103 ഡിഗ്രി പനി, വരണ്ട ചുമ, ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട്, വേദന.. വായിക്കുകയും കേള്‍ക്കുകയും ചെയ്ത എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഈ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയപ്പോള്‍ അദ്ദേഹം വേഗം എമര്‍ജന്‍സി റൂമിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
ജീവിതത്തിലെ ഇരുണ്ട മണിക്കൂറായിരുന്നു അത്. ആ നിമിഷങ്ങളില്‍ അദ്ദേഹം ദൈവവുമായി ഒരു വാഗ്ദാനം നടത്തി. എന്നെ സഹായിക്കുകയാണെങ്കില്‍ ഞാന്‍ നിന്റെ പ്രകാശം ഇരുണ്ട ഈ ചുറ്റുപാടില്‍ കൂടുതല്‍ പ്രകാശിപ്പിച്ചുകൊള്ളാം. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം പ്രചരിപ്പിച്ചുകൊള്ളാം.
ഉറച്ച കത്തോലിക്കാ വിശ്വാസമുള്ള ഒരു കുടുംബത്തിലാണ് ഡാന്‍ വളര്‍ന്നുവന്നത്.മതപരമായ പരിശീലനം നല്കിയത് അമ്മയായിരുന്നു. തന്നെ മികച്ച ഒരു കളിക്കാരനായി മാറ്റിയത് പ്രാര്‍്തഥനയും വിശ്വാസവുമാണെന്ന് ഡാന്‍ ഇതിനകം വെളിപെടുത്തിയിട്ടുമുണ്ട്.
എന്തായാലും കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം അത്ഭുതകരമായി രോഗസൗഖ്യം നേടി. തന്റെ പ്രാര്ത്ഥനയും വിശ്വാസവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.