ടോക്കിയോ: ഈശോസഭയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. അഡോല്‍ഫോ നിക്കോളാസ് അന്തരിച്ചു. 84 വയസായിരുന്നു. ഈശോസഭയുടെ 30 ാമത്തെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്നു. സ്‌പെയ്ന്‍കാരനാണ്. 2008 മുതല്‍ 2016 വരെയായിരുന്നു ഇദ്ദേഹം സുപ്പീരിയര്‍ ജനറല്‍ ആയിരുന്നത്.
നര്‍മ്മരസികതയും ലാളിത്യവും എളിമയും ധൈര്യവുമുള്ളവ്യക്തിയായിരുന്നു ഫാ.അഡോല്‍ഫോ എന്ന് നിലവിലെ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ടുറോ സോസ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.