കൊടുങ്കാറ്റിനും പേമാരിക്കും തകര്‍ക്കാനാവാത്ത ക്രിസ്തീയ വിശ്വാസത്തിന്റെ ഉദാത്തമാതൃകയായി നിറഞ്ഞുനില്ക്കുകയാണ് ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഈ ചിത്രം.
ചുറ്റും വെള്ളത്താല്‍ നിറയപ്പെട്ട ദേവാലയത്തിലെ പാതിയോളം വെള്ളത്തില്‍ അള്‍ത്താരയില്‍ നിന്ന് ബലിയര്‍പ്പിക്കുന്ന വൈദികനും ബോട്ടുകളില്‍ ഇരുന്നുകൊണ്ട് അതില്‍ പങ്കെടുക്കുന്ന വിശ്വാസികളും. ഫാ. മോണ്‍ ആര്‍ ഗ്രാസിയ എന്ന വൈദികനാണ് ബലിയര്‍പ്പിക്കുന്നത്. വിശ്വാസികളില്ലെങ്കിലും ബലിയര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹം പറയുന്നു.
സിറ്റോ പരിയാഹാന്‍ ദേവാലയത്തിലെ വികാരിയായ അദ്ദേഹത്തിന്റെ ഈ ദേവാലയത്തിലുള്ള അവസാനബലി കൂടിയായിരുന്നു ഇത്. കാരണം പുതിയ എയര്‍പോര്‍ട്ടിന് വേണ്ടി സ്്ഥലം അക്വയര്‍ ചെയ്തപ്പോള്‍ ദേവാലയവും അനുബന്ധ സ്ഥലവും നഷ്ടമായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിലായിരുന്നു ഫിലിപ്പൈന്‍സിനെ ദുരിതത്തിലാഴ്ത്തിയ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും രൂപപ്പെട്ടത്. നിരവധി വിശ്വാസികള്‍ ബോട്ടുകളിലിരുന്ന് ദിവ്യബലിയില്‍ പങ്കെടുത്തു.