തിരുവല്ല: പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്നും കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച്. ദിവ്യയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ പരാതിയിന്മേലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.
ദുരൂഹത ഇല്ലെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച്, ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും അറിയിച്ചു. മരണകാരണം അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.