ധാക്ക:സിസ്റ്റര്‍ തിയോണില അറയ്ക്കപ്പറമ്പില്‍ ധാക്കയില്‍ നിര്യാതയായി. 84 വയസുണ്ടായിരുന്നു. ന്യൂമോണിയ ബാധയെതുടര്‍ന്നായിരുന്നു മരണം. മരിയ ബോംബിന മിഷനറിസമൂഹാംഗമായ സിസ്റ്റര്‍ ആലപ്പുഴ സ്വദേശിനിയാണ്.
ബംഗ്ലാദേശിലെ സ്‌കൂളുകളിലും ഇടവകകളിലുമായി കഴിഞ്ഞ 65 വര്‍ഷമായി സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍. മുസ്ലീങ്ങളും ഹൈന്ദവരും ബുദ്ധമതക്കാരുമുളള രാജ്യത്ത് ക്രിസ്തീയ സാക്ഷ്യത്തിന്റെ കറകളഞ്ഞ ഉദാഹരണമായിരുന്നു സിസ്റ്റര്‍. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കാനും സിസ്റ്റര്‍ക്ക് സാധിച്ചിട്ടുണ്ട് സിസ്റ്ററുടെ മരണത്തില്‍ നിരവധി പേരാണ് ഫേസ്ബുക്കിലൂടെ അനുശോചനം അറിയിച്ചിരിക്കുന്നത്. വിവിധ മതവിശ്വാസികളുടെ അത്തരം പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് സിസ്റ്റര്‍ അവര്‍ക്ക് എത്രത്തോളം പ്രിയങ്കരിയായിരുന്നുവെന്നാണ്.
1935 ല്‍ ജനിച്ച സിസ്റ്റര്‍ 1953 ല്‍ മഠത്തില്‍ ചേര്‍ന്നു. 1955 ലാണ് ബംഗ്ലാദേശിലെത്തിയത്. ബംഗ്ലാദേശ് പൗരത്വവും നേടിയിരുന്നു.