ചിക്കാഗോ: തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാവുന്ന വിശ്വാസികളുടെ എണ്ണം പരിധി കഴിഞ്ഞു എന്ന കുറ്റം ചുമത്തി ചിക്കാഗോ പോലീസ് മൂന്ന് ദേവാലയങ്ങള്‍ക്ക് പിഴയിട്ടു. ഞായറാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് പത്തില്‍ അധികം പേര്‍ പങ്കെടുത്തത്.
എലിം റൊമാനിയന്‍ പെന്തക്കോസ്ത് ചര്‍ച്ച്, ഫിലാഡല്‍ഫിയ റൊമാനിയന്‍ ചര്‍ച്ച് ഓഫ് ഗോജ്, മെട്രോ പ്രെയ്‌സ് ഇന്റര്‍നാഷനല്‍ ചര്‍ച്ച് എന്നിവയാണ് പിഴ നല്‌കേണ്ട ദേവാലയങ്ങള്‍. 500 ഡോളറാണ് പിഴത്തുക.
ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുന്ന മൂന്നാം ഘട്ടത്തില്‍ പത്തുപേരില്‍ കൂടുതല്‍ ഒരുമിച്ചുകൂടാന്‍ പാടില്ല എന്നാണ് നിയമം. മെയ് 29 വരെയാണ് ഈ നിയമം.