മിന്നെസോട്ട: ഗവണ്‍മെന്റ് ഉത്തരവ് മറികടന്ന് പൊതുകുര്‍ബാന അര്‍പ്പിക്കാന്‍ മിന്നെസോട്ടയിലെ കത്തോലിക്കാ മെത്രാന്മാര്‍ സംയുക്ത തീരുമാനമെടുത്തു. സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ പിന്‍വലിച്ചെങ്കിലും പത്തുപേരില്‍ കൂടുതലുള്ള മതപരമായ കൂട്ടായ്മകള്‍ക്ക് ഇപ്പോഴും വിലക്കുള്ള സാഹചര്യത്തിലാണ് ഇതിനെ മറികടന്ന് പൊതുകുര്‍ബാനകള്‍ക്ക് രൂപതാധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
കച്ചവടസ്ഥാപനങ്ങള്‍ അമ്പതുശതമാനം ആളുകളോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിട്ടും പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗവണ്‍മെന്റ് ഓര്‍ഡറിനെ മറികടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 33 ശതമാനം പ്രാതിനിധ്യത്തോടെ ഇപ്പോള്‍ കുര്‍ബാനകള്‍ പുനരാരംഭിക്കാന്‍ സാഹചര്യമുണ്ടെന്നും ഇടവകയുടെ സാഹചര്യമനുസരിച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും തങ്ങള്‍ക്ക് തുല്യനീതിയാണ് വേണ്ടതെന്നും മെത്രാന്മാര്‍ സംയുക്തപ്രസ്താവനയില്‍ പറയുന്നു.
പ്രസ് കോണ്‍ഫ്രന്‍സിന് ശേഷം ആര്‍ച്ച് ബിഷപ് ഹെബ്ഡാ ഗവര്‍ണറെ കാണും. അദ്ദേഹത്തിന്റൈ മനസ്സ് മാറുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.