വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും അത് തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനുവാദം നല്കുന്നില്ലെങ്കില്‍ അധികാരം പ്രയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
പള്ളി, സിനഗോഗ്, മോസ്‌ക്കു എന്നിവയെ അവശ്യസേവനങ്ങള്‍ നല്കുന്ന ഇടങ്ങളായിട്ടാണ് ട്രംപ് വിശേഷിപ്പിച്ചത്.