മലയാറ്റൂര്‍: ക്രൈസ്തവ ദേവാലയങ്ങളോടുള്ള വര്‍ഗ്ഗീയ വാദികളുടെ വെറുപ്പിനുംവിദ്വേഷത്തിനും ഇതാ കേരളത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ഉദാഹരണം. മിന്നല്‍ മുരളി എന്ന സിനിമയ്ക്കുവേണ്ടി ഒരുക്കിയ ക്രൈസ്തവ ദേവാലയമാണ് വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്.
കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍ ക്രൈസ്തവദേവാലയത്തിന്റെ സെറ്റിട്ടതാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഇത്തരത്തില്‍ ഒന്ന് മണല്‍പ്പുറത്ത് കെട്ടിയപ്പോള്‍ ഞങ്ങള്‍ പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും പരാതികള്‍ നല്കിയിരുന്നുവെന്നും യാചിച്ച് ശീലം ഇല്ലാത്തതുകൊണ്ട് പൊളിച്ചുകളയാന്‍ തീരുമാനിച്ചുവെന്നുമാണ് ഇതേ സംബന്ധിച്ച് ബജറംഗദള്‍ ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫെയ്‌സ്ബുക്കില്‍ നല്കിയ വിശദീകരണം, സെറ്റ് തകര്‍ക്കുന്നതിന്റെ ദൃശ്യവും ചേര്‍ത്തിട്ടുണ്ട്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ടൊവിനോ തോമസാണ്. സോഫിയ പോള്‍ ആണ് നിര്‍മ്മാതാവ്.