വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 27 ന് നടത്തിയ ദിവ്യകാരുണ്യാരാധനയെ തുടര്‍ന്ന് ഇറ്റലിയിലെ കൊറോണ മരണനിരക്കുകള്‍ വളരെ കുറഞ്ഞതായി ഗൂഗിള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 919 പേരാണ് മാര്‍ച്ച് 27 ന് ഇറ്റലിയില്‍ മരണമടഞ്ഞത്. എന്നാല്‍ അതിന് ശേഷം മരണനിരക്കില്‍ ആനുപാതികമായ കുറവ് അനുഭവപ്പെട്ടിരുന്നു.
വിജനമായ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ദിവ്യകാരുണ്യാരാധനയില്‍ ലോകമെങ്ങുമുള്ള കത്തോലിക്കാവിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും സ്വര്‍ഗ്ഗത്തിന്റെ ഇടപെടലിനെക്കുറിച്ചും ശക്തമായ ബോധ്യങ്ങളുണ്ടാകാന്‍ ഈ കണക്കുകള്‍ സഹായിക്കുന്നു.
നമുക്ക് വീണ്ടും പ്രാര്‍തഥനയില്‍ ആയിരിക്കാം. കൊറോണയുടെ സമൂലനാശം ഉണ്ടാകാന്‍ വേണ്ടി..