പരസ്പരം സ്‌നേഹിക്കുക, സഹായിക്കുക, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യണം… ഇപ്രകാരം മാത്രം ഉപദേശങ്ങള്‍ നല്കുന്ന തിരുഗ്രന്ഥമാണോ വിശുദ്ധ ബൈബിള്‍ ?
ഒരിക്കലുമല്ല. അതിനെല്ലാം ഒപ്പം തന്നെ വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉപദേശമാണ് ഭയപ്പെടരുത് എന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒന്നുപോലെ ആവര്‍ത്തിക്കപ്പെടുന്ന ഉപദേശമാണ് ഇത്. 365 തവണ ഈ ഉപദേശം ബൈബിളില്‍ ആവര്‍ത്തിച്ചിരിക്കുന്ന എന്നാണ് ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായം.
ഗബ്രിയേല്‍ മാലാഖ മാതാവിനെ മംഗളവാര്‍ത്ത അറിയിക്കുമ്പോഴും മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാണെന്ന് മാലാഖ യൗസേപ്പിതാവിന അറിയിക്കുമ്പോഴുമെല്ലാം പറയുന്നത് ഇതേ വാക്ക് തന്നെയാണ്. ഭയപ്പെടാതിരിക്കുക.
സങ്കീര്‍ത്തനം 27:1, ജെറെമിയ 1: 8,വിശുദ്ധ മത്തായി 10:28, 17: 6-7, ലൂക്ക 12:7 ,വെളിപാട് 2: 10 എന്നീ ഭാഗങ്ങളിലെല്ലാം ഈ ഉപദേശം നാം കാണുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ലോകത്തെ ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞതും ഭയപ്പെടാതിരിക്കുക എന്നതായിരുന്നു.
അതെ നമുക്ക് ഭയപ്പെടാതിരിക്കാം, ദൈവത്തില്‍ ശരണം വയ്ക്കുക. അപ്പോള്‍ നാം ഒന്നിനെയുമോര്‍ത്ത് ഭയപ്പെടുകയില്ല.