വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ചാള്‍സ് ദി ഫൊക്കോള്‍ഡിന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 2005 നവംബര്‍ 13 നാണ് ചാള്‍സിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
സ്ട്രാസ് ബര്‍ഗില്‍ 1858 ലായിരുന്നു ചാള്‍സിന്റെ ജനനം. സമ്പന്നമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വല്യപ്പച്ചന്റെ കാലടികളെ പിന്തുടര്‍ന്ന് വളര്‍ന്നപ്പോള്‍ പട്ടാളത്തില്‍ ചേര്‍ന്നു. അതിന് മുമ്പു തന്നെ വിശ്വാസം നഷ്ടമായിരുന്നു. 23 ാം വയസില്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചു 28 ാം വയസില്‍ ഒരു കത്തോലിക്കാ വൈദികന്റെ സ്വാധീനഫലമായിട്ടാണ് കത്തോലിക്കാവിശ്വാസത്തിലേക്ക് മടങ്ങിവന്നത്. 43 ാം വയസില്‍ പുരോഹിതനായി.
നോര്‍ത്തേണ്‍ ആഫ്രിക്കയിലെ തുവാരെഗ് ജനതയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍. 1916 ഡിസംബര്‍ ഒന്നിന് അദ്ദേഹം വധിക്കപ്പെട്ടു.
ദിവ്യകാരുണ്യവും വിശുദ്ധ കുര്‍ബാനയും ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റിയ വ്യക്തി എന്നായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ ചാള്‍സിനെ വിശേഷിപ്പിച്ചത്.