ന്യൂസിലാന്റ്: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ന്യൂസിലാന്റിലെ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയക്കായി ദേവാലയങ്ങളില്‍ എത്തും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്നാണ് പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പ്രധാനമന്ത്രി വിവരം അറിയിച്ചിരുന്നു. കോവിഡിനെ തോല്പിച്ചതില്‍ വിജയം വരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലാന്റുമുണ്ട്. തുടക്കമെന്ന നിലയില്‍ 100 പേര്‍ക്ക് മാത്രമേ പൊതുകുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അനുവാദമുണ്ടായിരിക്കുകയുള്ളൂ.
കര്‍ശനമായ ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ബലിയര്‍പ്പണം നടക്കുന്നത്.