കത്തോലിക്കരുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ കന്യാമറിയത്തിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ല. പരിശുദ്ധ അമ്മയോടുള്ള ഗീതങ്ങളും പ്രാര്‍ത്ഥനകളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുമുണ്ട്. ജപമാലയ്ക്ക് അവയില്‍ മുന്‍ഗണനയുമുണ്ട്.
നമ്മുടെ കത്തോലിക്കാ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനകളിലും സന്യാസസമൂഹങ്ങളിലെ കൂട്ടായ്മപ്രാര്ത്ഥനകളിലും ജപമാല പ്രാര്‍ത്ഥനയുണ്ട്. ഇങ്ങനെ മരിയകേന്ദ്രീകൃതമായ പ്രാര്‍ത്ഥനയും ആത്മീയതയുമായിട്ടാണ് ഓരോ കത്തോലിക്കരും ആത്മീയമായി മുന്നോട്ടുപോകുന്നത്. ഈ യാത്രയില്‍ മരിയസ്‌നേഹത്തിലേക്ക് വളര്‍ത്താനും മരിയഭക്തരാക്കി മാറ്റാനും സഹായിക്കുന്ന ഒരു ഗാനമാണ് നരകസര്‍പ്പത്തിന്റെ തല തകര്‍ത്ത രക്ഷകന്റെ അമ്മ.
കൂട്ടായ്മകളിലും മറ്റും ജപമാല പ്രാര്‍ത്ഥനയ്ക്ക് ശേഷം ലുത്തീനിയായ്ക്ക് പകരം ചൊല്ലാവുന്ന വിധത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്തുതിച്ചുപാട് പോലെയുള്ള നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച ലിസി സന്തോഷാണ് നരകസര്‍പ്പത്തിന്റെ എന്നു തുടങ്ങുന്ന ഗാനത്തിന്‌റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
ജീവിതവിശുദ്ധിക്കു വേണ്ടിയുള്ള ഓരോ നിയോഗങ്ങള്‍ ഗാനരൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ പ്രത്യുത്തരം അമ്മേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്നതാണ്. ഈശോയെ മുന്നില്‍ കണ്ട് മാതാവിനോടൊപ്പം യാത്രചെയ്യാന്‍ സഹായിക്കുന്ന ഗാനമാണ് ഇത്.
ഏത് അവസരത്തിലും പാടിപ്രാര്‍ത്ഥിക്കാവുന്ന ഗാനമാണങ്കിലും മെയ് മാസ വണക്കം അവസാനിക്കാറായ ഈ ദിവസങ്ങളില്‍ ഗാനത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്.
ഗാനം കേള്‍ക്കാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അമര്‍ത്തുക.