പരിശുദ്ധാത്മാവിനെക്കുറിച്ച് ചില അബദ്ധധാരണകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരല്ലേ നമ്മള്‍? അതില്‍ പ്രധാനമായിട്ടുള്ളത് പരിശുദ്ധാത്മാവ് എന്നത് പുതിയ നിയമത്തില്‍ മാത്രമുള്ളതാണെന്നും പഴയനിയമത്തില്‍ പരിശുദ്ധാത്മാവ് ഇല്ല എന്നുമാണ്.
ഇത് തെറ്റായ ധാരണയാണ്. ത്രീത്വത്തിലുള്ള മൂന്നാമത് വ്യക്തിയായ പരിശുദ്ധാത്മാവ് കാലത്തിന്റെ ആരംഭം തൊട്ട് ഉണ്ടായിരുന്നു. പഴയ നിയമത്തില്‍ ദൈവം എന്തെല്ലാം പ്രവൃത്തികള്‍ ചെയ്തുവോ അതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തന്നെയായിരുന്നു.
അതുപോലെ മറ്റ് ചില അബദ്ധധാരണകളും പരിശുദ്ധാത്മാവിനെക്കുറിച്ചുണ്ട്.
പരിശുദ്ധാത്മാവ് ഒരു ശക്തിയാണ് എന്നതാണതിലൊന്ന്. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്.പിതാവും പുത്രനും പോലെ തന്നെ. പക്ഷേ ചൈതന്യം എന്ന് നാം പരിശുദ്ധാത്മാവിനെ പൊതുവേ വിശേഷിപ്പിക്കുന്നുവെന്നേയുള്ളൂ.
പിതാവിനും പുത്രനെയുംകാള്‍ പദവി കുറഞ്ഞ ആളാണ് പരിശുദ്ധാത്മാവ് എന്നും ഒരു ധാരണയുണ്ട്. ഇതും ശരിയല്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും സഹകാരികളാണ്, തുല്യരാണ്. ഇതില്‍ മൂന്നുപേര്‍ക്കും എന്തെങ്കിലും കൂടുതല്‍ മേന്മയോ കുറവുകളോ ഇല്ല.
ദൈവത്തിന്റെ ഒരു ഭാഗം ഒന്നുമല്ല പരിശുദ്ധാത്മാവ്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ഈ മൂന്ന് വ്യക്തികള്‍ ചേരുന്നതാണ് പരിശുദ്ധാത്മാവ്.