യുക്രൈയ്ന്‍: വെളുപ്പ് നിറത്തിലുള്ള ബയോഹസാര്‍ഡ് സ്യൂട്ട്, കഴുത്തും ശിരസും മറയ്ക്കത്തക്കവിധത്തിലുള്ള മുഖാവരണം, മൂക്കും വായും മൂടത്തക്കവിധത്തിലുള്ള മാസ്‌ക്ക്, കൈയില്‍ ഗ്ലൗസ്… ഒറ്റനോട്ടത്തില്‍ വൈദികനെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രൂപം. പക്ഷേ യുക്രൈയ്‌നില്‍ വൈദികര്‍ ഇപ്പോള്‍ പുറത്തേക്കിറങ്ങുന്നത് ഈ വിധത്തിലാണ്. ഗുരുതരമായി രോഗംബാധിച്ചു കിടപ്പിലായ രോഗികളുടെ ആത്മീയശുശ്രൂഷകള്‍ നിര്‍വഹിക്കാനും അവരെ ആശ്വസിപ്പിക്കാനുമായാണ് വൈദികര്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധമെന്ന നിലയിലാണ് ഈ രീതിയില്‍ വൈദികര്‍ പുറത്തേക്കിറങ്ങുന്നത്. വൈദികരുടെ സാന്നിധ്യവും സാമീപ്യവും തങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് വിശ്വാസികള്‍ പറയുന്നു. പ്രത്യേകിച്ച് മരണാസന്നര്‍ക്ക്. ആളുകള്‍ക്ക് വൈദികരെ ആവശ്യമുണ്ട്; തങ്ങളെ കേള്‍ക്കാനും തങ്ങള്‍ക്ക് ആശ്വാസം നല്കാനും.
കാന്‍സര്‍ രോഗിയായി കഴിയുന്ന ഒര ുവീട്ടമ്മ പറയുന്നത് ഇത്രയും നാളും കുമ്പസാരിക്കാനും വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും കഴിയാതെ പോയ സാഹചര്യത്തെക്കുറിച്ചാണ്. ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു. അവര്‍ പറയുന്നു.
കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 22 മുതല്‍ ഇവിടെ തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിച്ചിരുന്നു.